Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശാസ്ത്രപുരോഗതി സുസ്ഥിരവികസനത്തിന് അടിത്തറയേകണം : വൈസ് ചാൻസിലർ

05:36 PM Jan 03, 2024 IST | Veekshanam
Advertisement

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഭൗതികശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഗവേഷണ സെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരവികസനം പരിസ്ഥിതിസൗഹാർദ്ദപരവും കാലോചിതവും സമൂഹത്തിന് സന്തോഷദായകവും സാമ്പത്തികമായി ലാഭകരവുമായിരിക്കണം.
നവീന എനർജി സ്രോതസുകളുടെ പ്രാധാന്യത്തെക്കുറിച്ച് തൻ്റെ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പ്രതിനിധികൾ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

Advertisement

കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമാക്കൽ, കൺവീനർമാരായ ഡോ.സജി അഗസ്റ്റിൻ, ഡോ. ദീപ്തി ജോൺ എന്നിവർ സംസാരിച്ചു.
സെമിനാർ നാളെ സമാപിക്കും

Advertisement
Next Article