Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആനയിറങ്കൽ അണക്കെട്ടിൽ കാണാതായവർക്കു വേണ്ടി സ്കൂബാ തെരച്ചിൽ

12:50 PM Nov 13, 2023 IST | ലേഖകന്‍
Advertisement

ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ കാണാതായവർക്കു വേണ്ടി സ്കൂബാ സംഘം തെരച്ചിൽ തുടങ്ങി. 301 കോളനിയിലെ ഗോപി (50), സജീവൻ (45) എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. കോളനിയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ ആനയറിങ്കലിലേക്ക് പോയി തിരിച്ചു വരവെയാണ് വളളം മറിഞ്ഞത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളത്തിലുണ്ടായിരുന്ന സജീവനാണ് ആദ്യം മുങ്ങിയത്. ഗോപി അൽപംകൂടി മുന്നോട്ട് തുഴഞ്ഞെങ്കിലും വള്ളം പൂർണമായും മുങ്ങി. വൈകിട്ടോടെ മുങ്ങൽ വിദഗ്ധരെ ഉൾപ്പെടെ സ്ഥലത്തെത്തിച്ച് തിരച്ചിൽ ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് സ്കൂബാ സംഘം തെരച്ചിൽ തുടങ്ങിയത്.

Advertisement

Advertisement
Next Article