For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സീപ്ലെയിന്‍ ആശങ്കയില്‍: ഡാമില്‍ വിമാനമിറങ്ങുന്നത് വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സം; കത്തുമായി വനം വകുപ്പ്

11:43 AM Nov 15, 2024 IST | Online Desk
സീപ്ലെയിന്‍ ആശങ്കയില്‍  ഡാമില്‍ വിമാനമിറങ്ങുന്നത് വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സം  കത്തുമായി വനം വകുപ്പ്
Advertisement

മൂന്നാര്‍: മാട്ടുപ്പട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരേ ഇടുക്കി ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കി വനംവകുപ്പ്. മൂന്നാര്‍ ഡി.എഫ്.ഒ. ഇന്‍ ചാര്‍ജ് ജോബ് ജെ.നേര്യംപറമ്പിലാണ് കളക്ടര്‍ക്ക് കത്ത് നല്‍കിയത്. സീപ്ലെയിന്‍ ഇറങ്ങുന്ന പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും കത്തിൽ പറയുന്നു. നേരത്തെ പ്രദേശത്ത് നടന്ന സംയുക്ത പരിശോധനയിലും വനംവകുപ്പ് ആശങ്ക അറിയിച്ചിരുന്നു. സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണ്.

Advertisement

ആനമുടിഷോല ദേശീയോദ്യാനത്തില്‍നിന്ന് 3.5 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണുള്ളത്. പാമ്പാടുംചോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും ജലാശയത്തില്‍നിന്ന് അകലെയല്ല. കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വ് ജലാശയത്തിന് സമീപത്താണ്. വൃഷ്ടിപ്രദേശത്ത് സദാസമയവും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ആനകള്‍ ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നതും പതിവാണ്. ജലാശയത്തില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സമാകും. ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ള ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.