Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാലക്കാട് സിപിഎമ്മിലെ വിഭാഗീയത ഡിവൈഎഫ്ഐയിലേക്കും; സമാന്തര യൂത്ത് സെന്ററുമായി വിമത നേതാക്കൾ

06:46 PM Dec 27, 2024 IST | Online Desk
Advertisement

പാലക്കാട്‌: പാലക്കാട് വിഭാഗീയത ഡിവൈഎഫ്ഐ യിലേക്കും വ്യാപിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ചിറ്റൂർ ഏരിയ കമ്മിറ്റിയിൽ സമാന്തര യൂത്ത് സെന്റർ തുറന്ന് ഡിവൈഎഫ്ഐ നേതാക്കൾ. സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ തട്ടകമായ ചിറ്റൂർ ഏരിയ കമ്മിറ്റി കീഴിലെ കൊഴിഞ്ഞാമ്പാറയില്‍ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെയാണ് സമാന്തര ഡിവൈഎഫ്‌ഐ യൂത്ത് സെന്റർ ഓഫീസ് തുറന്നത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്. ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്. ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നില്ല, സംഘടനയുടെ നിലപാടുകള്‍ നില്‍ക്കുന്നില്ല, സംഘടനാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന പരാതികള്‍ക്ക് മേലാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്.

Advertisement

ദിവസങ്ങള്‍ക്ക് മുമ്ബ് കൊഴിഞ്ഞാമ്ബാറയിലെ വിമതർക്കെതിരെ നടപടി എടുക്കാത്തതില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ വിമർശനമുയർന്നിരുന്നു. ചിറ്റൂർ ഏരിയാ സമ്മേളനത്തിലാണ് അംഗങ്ങള്‍ വിമർശനമുന്നയിച്ചത്. വിമതർക്കെതിരെ കടുത്ത നടപടി വേണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയർന്നു.

Tags :
kerala
Advertisement
Next Article