കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച; 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍
02:09 PM Dec 30, 2024 IST | Online Desk
Advertisement
കൊച്ചി: ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് ഇവന്റ് മാനേജര്‍ പോലീസ് കസ്റ്റഡിയിൽ. ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കലൂര്‍ സ്റ്റേഡിയത്തില്‍ കൃഷ്ണകുമാറുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്‌സ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണകുമാറാണ് ഉമ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. ഇതാണ് അപകട കാരണമെന്നാണ് വിലയിരുത്തുന്നത്.
Advertisement