ജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു
11:23 AM Aug 29, 2024 IST
|
Online Desk
Advertisement
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചില്‍ പിന്നീട് ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് ഏറ്റമുട്ടലുകളുണ്ടായത്. അതേസമയം രജൗറിയിലും ഏറ്റുമുട്ടലുണ്ടായതായി വിവരമുണ്ട്.
Advertisement
കുപ്വാരയിലെ താങ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയാന്‍ ശ്രമിച്ച ഭീകകരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കശ്മീര്‍ പൊലീസും ദൗത്യത്തിന്റെ ഭാഗമായിരുന്നു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Next Article