Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റാഞ്ചിയിൽ മോദിയുടെ കാറിനു മുന്നിലേക്കു യുവതി ചാടിയിറങ്ങി, വൻ സുരക്ഷാ വീഴ്ച

08:51 AM Nov 16, 2023 IST | Veekshanam
Advertisement

റാഞ്ചി: ജാർഖണ്ഡിലെ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വൻ വീഴ്ച. മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടുകയും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയും ചെയ്തു. മോദി ബിർസ മുണ്ട ജയന്തി പരിപാടിയിൽ പങ്കെടുത്ത് പുറത്തുപോകുന്നതിനിടെയാണ് സംഭവം. രക്ഷാവീഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അൽപനേരം നിർത്തിയിടേണ്ടി വന്നു. സംഭവം ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. എന്നാൽ സമ​ഗ്രമായ അന്വേഷണത്തിന് ഉന്നത ഉദ്യോ​ഗസ്ഥർ ഉത്തരവിട്ടു.

Advertisement

Tags :
featured
Advertisement
Next Article