Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളി, ഇതിലും എത്രയോ ഭേദമാണ് സീരിയലെന്ന് സീമ ജി നായര്‍

03:23 PM Nov 27, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടിനു പിന്നാലെ സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പ്രതികരണമറിയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമുള്ള നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

Advertisement

പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരേ നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി. നായര്‍. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.

10നും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ സീരിയലൊന്നും കാണാറില്ലെന്നു കുറിച്ച സീമ, പല വീടുകളില്‍ ചെല്ലുമ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയലാണെന്ന് പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇവിടെ പല വര്‍ക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. ചില വര്‍ക്കുകള്‍ പെട്ടെന്ന് നിന്ന് പോകുന്നുണ്ട്. ഞങ്ങള്‍ക്ക് അന്നം തരുന്ന പ്രൊഡ്യൂസഴ്സിന് നൂറ് എപ്പിസോഡൊക്കെ എടുത്ത് സെന്‍സറിങ്ങിനു വിടാന്‍ സാധിക്കുമോ എന്നും സീമ, ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.എന്‍ഡോസള്‍ഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ താരം പുതുതലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേര്‍ത്തു

Tags :
Cinemakerala
Advertisement
Next Article