Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തില്‍ ഗുരുതര പിഴവ്

11:07 AM Nov 26, 2024 IST | Online Desk
Advertisement

ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട പൊലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റ് മണിക്കൂറുകള്‍ പിന്നിടും മുമ്പ് തിരക്ക് നിയന്ത്രണത്തില്‍ ഗുരുതര പിഴവ്. ഹരിവരാസനം പാടി നടയടച്ച ശേഷം സന്നിധാനത്ത് അവശേഷിക്കുന്ന ഭക്തരെ പുറത്തേക്ക് ഇറക്കുന്ന വടക്കേ നടയിലെ ഗേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയതാണ് വലിയ നടപ്പന്തലില്‍ അടക്കം തിരക്ക് നിയന്ത്രണം പിഴക്കാന്‍ ഇടയാക്കിയത്. ഇതോടെ ഹരിവരാസനം തൊഴാന്‍ കാത്തു നിന്നവരും ഇരുമുടിയേന്തി പടികയറി എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അടക്കമുള്ള ഭക്തരും പുറത്തേക്കിറങ്ങാന്‍ വഴിയില്ലാതായി.

Advertisement

ഗേറ്റ് പൂട്ടിയ സംഭവമറിഞ്ഞ് എത്തിയ സന്നിധാന സ്‌പെഷ്യല്‍ ഓഫീസര്‍ സി.ഐയെ പരസ്യമായി ശകാരിച്ചു. തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ഐയുടെ നിര്‍ദ്ദേശപ്രകാരം ഭക്തരെ പുറത്തേക്കിറക്കുന്ന വടക്കേ ഗേറ്റ് പൂട്ടുകയായിരുന്നു. പതിവുപോലെ വടക്കേ നട വഴി പുറത്തേക്ക് ഇറങ്ങാന്‍ എത്തിയ തീര്‍ഥാടകര്‍ അടക്കമുള്ളവരോട് സ്റ്റാഫ് ഗേറ്റ് വഴി പുറത്തിറങ്ങുവാന്‍ സി.ഐ നിര്‍ദ്ദേശിച്ചു.

വടക്കേ നടവഴി തീര്‍ഥാടകരെ പുറത്തേക്ക് ഇറക്കുന്നതാണ് രീതിയെന്ന് മാധ്യമപ്രവര്‍ത്തകരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരും പറഞ്ഞെങ്കിലും സി.ഐ അത് ചെവിക്കൊണ്ടില്ല. ഇതോടെ സ്റ്റാഫ് ഗേറ്റില്‍ പുറത്തേക്കിറങ്ങാനുള്ളവരുടെ തിക്കും തിരക്കുമായി. ഇത് മൂലം വലിയ നടപന്തലില്‍ ക്യൂ നില്‍ക്കുന്ന തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.

താഴെ തിരുമിറ്റത്തും വലിയ നടപന്തല്യം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ സംഭവമറിയാതെ കുഴങ്ങി. ഇതോടെയാണ് വലിയ നടപ്പന്തല്‍ അടക്കം തീര്‍ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞത്. സംഭവമറിഞ്ഞ് പതിനൊന്നരയോടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ ബൈജു എത്തി. രാവിലെ നടന്ന ബ്രീഫിങ്ങില്‍ സന്നിധാനത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ലേ എന്ന് ചോദിച്ചായിരുന്നു സി.ഐക്ക് നേരെ സ്‌പെഷ്യല്‍ ഓഫീസറുടെ ശകാരം. തുടര്‍ന്ന് പൂട്ടിയ വടക്കേ നടയിലെ ഗേറ്റ് തുറക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേമായത്.

Tags :
keralanews
Advertisement
Next Article