തൃശ്ശൂരിൽ മതിൽ ഇടിഞ്ഞ് വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
07:38 PM Jul 07, 2024 IST | Online Desk
Advertisement
തൃശ്ശൂർ: മതിൽ ഇടിഞ്ഞ് ദേഹത്തേക്ക് വീണ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. മാമ്പ്രാ തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.പഴക്കം ചെന്ന മതിലിന്‍റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതിൽ അടർന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisement