മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായ അഭ്യര്‍ത്ഥനക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം
02:49 PM Aug 01, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിശിതവിമർശനം. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രസിദ്ധീകരിച്ച വാർത്തകൾക്ക് താഴെ മോശം സന്ദേശങ്ങളാണ് വരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വിശ്വാസം ഇല്ലെന്ന തരത്തിലാണ് ഭൂരിഭാഗം കമന്റുകളും.
Advertisement
“മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്നൊരു ഭാഗം കൊടുത്താലും മതിയാകും” എന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും. പ്രളയകാലത്ത് സമാഹരിച്ച തുക എത്രപേർക്ക് പ്രയോജനപ്പെട്ടു അതിന്റെ പേരിൽ നടക്കുന്ന കേസ് എന്തായിയെന്നുമാണ് ജനങ്ങൾ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം തരില്ലെന്നും ജനങ്ങള്‍ നേരിട്ട് പണം എത്തിക്കുമെന്നുമാണ് സര്‍ക്കാരിന്റെ സഹായ അഭ്യര്‍ത്ഥന വാര്‍ത്തകള്‍ക്കുള്ള മറുപടി.