For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വരള്‍ച്ച രൂക്ഷം: നാണ്യവിളകള്‍ നശിച്ചു

01:04 PM Mar 22, 2024 IST | ലേഖകന്‍
വരള്‍ച്ച രൂക്ഷം  നാണ്യവിളകള്‍ നശിച്ചു
Advertisement
Advertisement

കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കമുക്, കൊക്കോ തുടങ്ങിയ നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്‍റെ വക്കിലാണ്.
വേനലാരംഭത്തില്‍ തന്നെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും വറ്റിപോയ നിലയിലാണെന്നും അര നൂറ്റാണ്ടിനിപ്പുറം ഇത്രയും ഭീകരമായ വരള്‍ച്ച മലയോരത്തനുഭവപ്പെട്ടതായി ഓർമയിലില്ലെന്നും മലയോരത്തെ കർഷകർ പറയുന്നു.

വരള്‍ച്ചയെ തുടർന്ന് നാളികേരം, അടയ്ക്ക, കാപ്പി തുടങ്ങിയ നാണ്യവിളകളും മറ്റ് സുഗന്ധവിളകളും കടുത്ത വരള്‍ച്ചാ ഭീഷണി നേരിടുകയാണ്. ഇതേ തുടർന്ന് ഈ സീസണില്‍ ജാതി, ഗ്രാമ്ബു, കൊക്കോ തുടങ്ങിയവയുടെ ഉത്പാദനം നാലിലൊന്നായി ചുരുങ്ങുമെന്നും മലയോര കർഷകർ അറിയിച്ചു. വേനലില്‍ ജലസേചനം നടത്തിവന്നിരുന്ന കൃഷിയിടങ്ങളെയാണ് വരള്‍ച്ച സാരമായി ബാധിച്ചത്.

പോയ വർഷം തുലാമഴ ചതിച്ചതിനെ തുടർന്ന് ജനുവരി അവസാനം മുതല്‍ ജല സ്രോതസുകളിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞു വന്നിരുന്നു. വരള്‍ച്ച കഠിനമായതോടെ ഭൂഗർഭ ജലത്തിലും കുറവു വന്നിട്ടുണ്ടെന്ന് കുഴല്‍ കിണർ ഉപയോഗിക്കുന്നവരും ചൂണ്ടി കാട്ടുന്നു.

വരള്‍ച്ചയെ തുടർന്ന് നാട്ടിൻ പുറങ്ങളിലെ കിണറുകളും കുളങ്ങളും ഉള്‍പ്പെടെ ജലസ്രോതസുകളെല്ലാം വറ്റിവരണ്ടു തുടങ്ങിയതോടെ മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.