For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'മുറിയിലേക്ക് ക്ഷണിച്ചു, ഫോണിൽ ശല്യപ്പെടുത്തി', കൊല്ലം എംഎൽഎ മുകേഷനെതിരെ ലൈംഗികാരോപണം

05:44 PM Aug 25, 2024 IST | Online Desk
 മുറിയിലേക്ക് ക്ഷണിച്ചു  ഫോണിൽ ശല്യപ്പെടുത്തി   കൊല്ലം എംഎൽഎ മുകേഷനെതിരെ ലൈംഗികാരോപണം
Advertisement

കൊ​ച്ചി: ന​ട​നും സി​പി​എം എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​നെ​തി​രേ വീ​ണ്ടും മീ ​ടൂ ആ​രോ​പ​ണ​വു​മാ​യി കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ടെ​സ് ജോ​സ​ഫ്. പ​ല ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ച് മു​റി​യി​ലേ​ക്ക് വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.
നി​യ​മം അ​ധി​കാ​ര​മു​ള്ള​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സ്ഥി​തി മെ​ച്ച​പ്പെ​ടു​മെ​ന്ന് എ​ങ്ങ​നെ ക​രു​താ​നാ​കു​മെ​ന്നും അ​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. എ​വി​ടെ​യാ​ണ് നീ​തി​യെ​ന്നും പോ​സ്റ്റി​ൽ അ​വ​ർ ചോ​ദി​ക്കു​ന്നു​ണ്ട്. മു​കേ​ഷി​ന്‍റെ ചി​ത്രം ഉ​ള്‍​പ്പ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ്.

Advertisement

2018-ലാ​ണ് മു​കേ​ഷി​നെ​തി​രേ അ​ന്ന് ട്വി​റ്റ​റാ​യി​രു​ന്ന എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ടെ​സ് ജോ​സ​ഫ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക്കായി ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​മ്പോ​ൾ, അ​വ​താ​ര​ക​നാ​യ മു​കേ​ഷ് രാ​ത്രി നി​ര​ന്ത​രം വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

20 വ​യ​സാ​ണ് ത​ന്‍റെ അന്നത്തെ പ്രാ​യം. ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​ട്ടും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ത​ന്‍റെ റൂം ​മു​കേ​ഷി​ന്‍റെ റൂ​മി​ന​ടു​ത്തേ​ക്ക് മാ​റ്റി. ഇ​തി​ല്‍ നി​ന്നും ത​ന്നെ ര​ക്ഷി​ച്ച​ത് ത​ന്‍റെ ബോ​സും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യു​മാ​യ ഡെ​റി​ക് ഒ​ബ്രി​യാ​ന്‍ ആ​യി​രു​ന്നു.
രാ​ത്രി തു​ട​ര്‍​ച്ച​യാ​യി ഫോ​ണ്‍ കോ​ളു​ക​ള്‍ വ​ന്ന​തോ​ടെ ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളു​ടെ റൂ​മി​ല്‍ താ​മ​സി​ക്കേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.