For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലൈംഗിക ആരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു

10:31 AM Aug 25, 2024 IST | Online Desk
ലൈംഗിക ആരോപണം  ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു
Advertisement

തി​രു​വ​ന​ന്ത​പു​രം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സ​ർ​ക്കാ​രി​ന് രാജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.
അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി​യെ​ന്ന ബം​ഗാ​ളി നടി ശ്രീ​ലേ​ഖ മി​ത്ര​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് രാ​ജി. ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ര​ഞ്ജി​ത്തി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.

Advertisement

ച​ല​ചി​ത്ര അ​ക്കാ​ദ​മി അധ്യക്ഷസ്ഥാ​ന​ത്തു​നി​ന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ര​ഞ്ജി​ത്ത് രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.