Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബാലചന്ദ്രമേനോനെതിരെ ലൈംഗികപീഡന പരാതി

01:21 PM Sep 30, 2024 IST | Online Desk
Advertisement

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്. നേരത്തെ മുകേഷടക്കം ഏഴ് പേര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും ഹോട്ടല്‍ മുറിയില്‍ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.

Advertisement

Tags :
Cinemanews
Advertisement
Next Article