ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി
10:57 AM Jul 01, 2024 IST
|
Online Desk
Advertisement
കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെ ലൈംഗികചൂഷണ പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം നേരിട്ടുവെന്നാണ് യുവതി പറയുന്നത്.പോലിസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചുവെന്നും ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടുവെന്നും പരാതിയിൽ പറയുന്നു.
Advertisement
Next Article