ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്‍മാനെതിരെ കേസ്
12:40 PM Oct 30, 2024 IST | Online Desk
Advertisement
കൊല്ലം : കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.
Advertisement
നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.
ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മന്‍ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമില്‍ വെച്ച് അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു.