For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാലിക്കറ്റ് സർവകലാശാലയിൽ കെ.എസ്‌.യു തേരോട്ടം; തകർന്നടിഞ്ഞ് എസ്എഫ്ഐ

10:48 PM Nov 01, 2023 IST | Veekshanam
കാലിക്കറ്റ് സർവകലാശാലയിൽ കെ എസ്‌ യു തേരോട്ടം  തകർന്നടിഞ്ഞ് എസ്എഫ്ഐ
Advertisement

കണ്ണൂർ, എം.ജി സർവ്വകലാശാലകളിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം കാലിക്കറ്റ് സർവ്വകലാശാലയിലും തുടർന്നു. കെ.എസ്.യു. രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും,പതിറ്റാണ്ടുകൾക്ക് ശേഷം ഒറ്റപ്പാലം എൻ.എസ്.എസ് കോളേജും കെ.എസ്.യു പിടിച്ചെടുത്തപ്പോൾ 45 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം തകർത്ത് മഞ്ചേരി എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു മുന്നണി ആധിപത്യം നേടി. കാഴ്ച്ച പരിമിതിയെ അതിജീവിച്ച് തൃശൂർ കേരള വർമ്മ കോളേജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എസ്.ശ്രീക്കുട്ടനും തിളക്കമാർന്ന വിജയം നേടി.സർവ്വകലാശാലക്ക് കീഴിൽ ഇലക്ഷൻ നടന്ന പാലക്കാട് വിക്ടോറിയ കോളേജ്,നെന്മാറ എൻ.എസ്.എസ് കോളേജ്, പാറക്കുളം എൻ.എസ്.എസ് കോളേജ്, മൂത്തേടം ഫാത്തിമ കോളേജ്, ബത്തേരി സെൻ്റ് തോമസ് കോളേജ് അംബ്ദേകർ കോളേജ്, തൃശൂർ സെൻ്റ് തോമസ് കോളേജ്, നാദാപുരം ഗവ:കോളേജ്, ബാലുശ്ശേരി ഗോകുൽ കോളേജ്, കോഴിക്കോട് ചേളന്നൂർ കോളേജ്, പൊന്നാനി അസ് ബാഹ്,വളാഞ്ചേരികെ.ആർ.എസ്.എൻ കോളേജ്, ചേന്നര മൗലാനാ കോളേജ്, മഞ്ചേരി എച്ച്‌.എം.സി, എം.സി.റ്റിലോ കോളേജ്, കുന്ദമംഗലം ഗവൺമെൻ്റ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു യൂണിയൻ നേടി.ഗുരുവായൂർ ഐ.സി.എ കോളേജ്, തൃത്താല ഗവൺമെൻ്റ് കോളേജ്, പട്ടാമ്പി ഗവൺമെൻ്റ് കോളേജ്, ആനക്കര എ.ഡബ്ലു.എച്ച് കോളേജ്, പെരുന്തൽമണ്ണ എസ്.എൻ.ഡി.പി കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു മുന്നണിയും മൈനോറിറ്റി കോളേജിൽ യു.ഡി.എസ്.എഫും യൂണിയൻ നേടി.വയനാട് ഇ .എം.ബി.സി, ഐച്ച്.ആർ.ഡി, എസ്.എം.സി, സി.എം ,ഓറിയൻ്റൽ, ബത്തേരി അൽഫോൻസാ, തൃശൂർ കുട്ടനെല്ലൂർ ഗവൺമെൻ്റ് കോളേജ് ,കോട്ടായി ഐ.ച്ച്.ആർ.ഡി, തൃശൂർ കുട്ടനെല്ലൂർ ഗവ.കോളേജ്, ഗവ. ലോ കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് എന്നിവിടങ്ങളിൽ കെ.എസ്.യു മികച്ച വിജയം നേടി.കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "ക്യാമ്പസ് ജോഡോ "കാലിക്കറ്റ് യൂണിവേഴ്സിറ്റി തല ശില്പശാല സംഘടിപ്പിച്ച ശേഷമാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ കെ.എസ്.യു നേരിട്ടത്.എസ്എഫ്ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കും, വിദ്യാഭ്യാസ രംഗത്തെ ഒന്നടങ്കം അട്ടിമറിക്കുന്ന ക്രമക്കേടുകൾക്കും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് കെ.എസ്.യുവിൻ്റെ ഉജ്വല വിജയമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Advertisement

Tags :
Author Image

Veekshanam

View all posts

Advertisement

.