Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാനെന്ന്; വി.ഡി. സതീശൻ

03:03 PM Mar 10, 2024 IST | Online Desk
Advertisement

കൊച്ചി: മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്എഫ്ഐ ക്രിമിനലുകൾ അഴിഞ്ഞാടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിദ്ധാർത്ഥൻ്റെ മരണം ഇപ്പോഴും എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. കേരള സർവകലാശാല യുവജനോത്സവത്തോടനുബന്ധിച്ച് വ്യാപകമായി കെഎസ്‌യു വിജയിച്ച കോളേജുകളിലെ യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും ക്രൂരമായി ആക്രമിക്കുകയാണ്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പോലീസും സിപിഎമ്മും തയാറായില്ലെങ്കിൽ കെഎസ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.“സിദ്ധാർത്ഥന്റെ മരണമെങ്കിലും എസ്എഫ്ഐ ക്രിമനലുകളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതിയത്. എന്നാൽ സർവകലാശാല യുവജനോത്സവത്തിൽ യൂണിയൻ ഭാരവാഹികൾക്ക് പോലും പങ്കെടുക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്. എവിടെയെല്ലാം കെഎസ പുതുതായി ജയിച്ചിട്ടുണ്ടോ അവിടെയുള്ള എല്ലാ യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും വളഞ്ഞിട്ട് അടിക്കുകയാണ്. ഇത് തുടരാനാണ് ഭാവമെങ്കിൽ കെഎസ്‌യുവിൻ്റെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കും. ഞങ്ങളുടെ കുട്ടികളെ എസ്എഫ്‌ഐയുടെ കാടത്തത്തിന് വിട്ടുകൊടുക്കാനാകില്ല. ക്രിമിനലുകളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ആരുമില്ലേ? ക്രിമിനലുകളെ നിയന്ത്രിക്കാൻ പോലീസും സിപിഎമ്മും തയാറായില്ലെങ്കിൽ ഞങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഞങ്ങൾ ഏറ്റെടുക്കും” - പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement

Tags :
featuredkerala
Advertisement
Next Article