For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എസ്എഫ്ഐയെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം; തീപ്പന്തമായി ജ്വലിച്ചുയർന്ന് കെഎസ്‌യു

03:54 PM Nov 06, 2023 IST | Veekshanam
എസ്എഫ്ഐയെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം  തീപ്പന്തമായി ജ്വലിച്ചുയർന്ന് കെഎസ്‌യു
Advertisement

കൊച്ചി: എസ്എഫ്ഐ വരുത്തിവെക്കുന്ന വിനകൾ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളി വിട്ടുകൊണ്ടേയിരിക്കുകയാണ്. എസ്എഫ്ഐ എന്ന തങ്ങളുടെ വിദ്യാർത്ഥി സംഘടനയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് കേരളത്തിലെ സിപിഎം. സമീപകാലത്ത് എസ്എഫ്ഐ ഉൾപ്പെട്ടിട്ടുള്ള തട്ടിപ്പുകളും ക്രിമിനൽ പ്രവർത്തനങ്ങളും നിരവധിയാണ്. സംസ്ഥാന സെക്രട്ടറി തന്നെ പിടികിട്ടാപ്പുള്ളി ആയതും ദീർഘകാലം ജയിലിൽ കിടന്നതും പൊതുസമൂഹം ചർച്ച ചെയ്ത വിഷയങ്ങളാണ്. മുൻപും ഇപ്പോഴും വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തകർ സമരങ്ങളുമായും പ്രതിഷേധങ്ങളുമായും ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടുമെങ്കിലും അതിനപ്പുറത്തേക്ക് ക്രിമിനൽ സ്വഭാവംമുള്ള കേസുകളിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Advertisement

എന്നാൽ തുടർന്നും സകല ക്രമക്കേടുകളുടെയും ഇങ്ങേയറ്റത്ത് എസ്എഫ്ഐ തൂങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ പോലും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പരീക്ഷ അട്ടിമറിയിൽ ഉൾപ്പെട്ടത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വമായിരുന്നു. അതാകട്ടെ പുറത്ത് വരുവാൻ ഉണ്ടായ സാഹചര്യം എസ്എഫ്ഐക്കാർ പരസ്പരം ഏറ്റുമുട്ടുകയും തുടർന്നുണ്ടായ കത്തിക്കുത്തലും ഒക്കെയാണ്.പിന്നാലെ പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള ഏക സംഘടന ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തിക്കൊണ്ടിരുന്ന കിരാതമായ അക്രമത്തിന്റെ കഥകളാണ്.

എസ്എഫ്ഐയുടെ ഫാസിസത്തിന് ഇരകളായ നിരവധി വിദ്യാർത്ഥികൾ സ്വന്തം അനുഭവങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലെത്തി. മാസങ്ങൾക്കു മുൻപാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ വിജയിച്ചതായി ഫലം പുറത്തേക്ക് വരുന്നത്. അതേ ദിവസം തന്നെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഉറ്റ സുഹൃത്തും വനിത നേതാവും ആയിരുന്ന കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവം പുറത്തുവരുന്നത്. അതും കഴിഞ്ഞ് ആഴ്ചകൾക്കിപ്പുറം കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പിടിയിലാകുന്നു.

തുടരെത്തുടരെ ഇത്തരം വിവാദങ്ങളിൽ എസ്എഫ്ഐ ഉൾപ്പെട്ടതോടെ സിപിഎം സംസ്ഥാന സെക്രട്ടറി ഇടപെട്ട് നേരെയാക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അത് ഫലം കണ്ടിട്ടില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഗവൺമെന്റ് നടപ്പിലാക്കുന്ന വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളിൽ മൗനമാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ഈ കാലയളവിൽ എല്ലാം കേരളത്തിലെ തെരുവീഥികളിൽ വിദ്യാർഥിപക്ഷ പോരാട്ടങ്ങളുടെ ഉറച്ച ശബ്ദമായി മാറിയത് കെഎസ്‌യു ആയിരുന്നു.

നിരന്തരം പോലീസ് അതിക്രമങ്ങളും നിയമനടപടികളും നേരിടുമ്പോഴും കെഎസ്‌യു സമരത്തിന്റെ പാതയിൽ നിലകൊള്ളുകയായിരുന്നു. ഈയടുത്ത് നടന്ന കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഉൾപ്പെടെ കെഎസ്‌യു മികച്ച വിജയമായിരുന്നു നേടിയത്. പല എസ്എഫ്ഐ കോട്ടകളും കെഎസ്‌യു തരംഗത്തിൽ കടപുഴകി വീണു. തൃശ്ശൂർ കേരളവർമ്മ കോളേജ് എസ്എഫ്ഐക്ക് കനത്ത പ്രഹരമായി മാറുകയായിരുന്നു. ശ്രീക്കുട്ടന്റെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ മനസ്സുകൾക്കെതിരായ കെ എസ് യു സമരവും ഹൈക്കോടതി നിരീക്ഷണവും പ്രതീക്ഷയാണ്.

Tags :
Author Image

Veekshanam

View all posts

Advertisement

.