പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ് എഫ് ഐ നീക്കം: കെ എസ് യു
08:09 PM Sep 04, 2024 IST | Online Desk
Advertisement
കണ്ണൂർ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള കോളേജുകളിൽ നോമിനേഷൻ പ്രക്രിയ കഴിഞ്ഞപ്പോൾ ജില്ലയിൽ പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്. എഫ്. ഐ നീക്കമെന്ന്. കെ. എസ്. യു. പെരിയ എസ്. എൻ കോളേജിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം കഴിഞ്ഞിട്ടും പത്രിക സമർപ്പിക്കുന്നായി എത്തിയ എസ്. എഫ്. ഐ പ്രവർത്തകർ അത് ചോദ്യം ചെയ്ത കെ. എസ്. യു പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ബജ കോളേജ് മുള്ളേരിയ യിൽ പ്രിൻസിപ്പാൾ റിട്ടേണിങ്ങ് ഓഫീസർ എസ്. എഫ്. ഐക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് പോയി.പരാജയ ഭീതി മുന്നിൽ കണ്ട് കാണിക്കുന്ന ഇത്തരം പ്രവണതകൾ ക്കെതിരെയുള്ള ശക്താമായ പ്രതിഷേധം കൂടി ആയിരിക്കും ഇത്തവണത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പെന്ന് കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അറിയിച്ചു
Advertisement