മലബാറിലെ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ വകുപ്പിനെതിരെ എസ്എഫ്ഐ
06:20 PM Jun 21, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എസ്എഫ്ഐ. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി. അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും വിദ്യാർഥികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് എസ്എഫ്ഐ ദേശിയ പ്രസിഡന്റ് വി.പി.സാനു പറഞ്ഞു. അതേസമയം, സർക്കാരിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എസ്എഫ്ഐ മുഖം രക്ഷിക്കുവാനുള്ള നീക്കവുമായി രംഗത്ത് വന്നതെന്ന് വിമർശനം ഉയരുന്നു.
Advertisement
Next Article