Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇടിമുറികളിലെ എസ്എഫ്ഐ രാഷ്ട്രീയം; സർക്കാരിന്റെ മൗനാനുവാദം

11:41 AM Jul 04, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇടിമുറികൾ സജീവം. ജനലുകളും വാതിലുകളും കൊട്ടിയടച്ച് കണ്ണ് കെട്ടി ഇരയെ അകത്തു കൊണ്ടുവരും. ബഹളം വച്ചാൽ വാ മൂടിക്കെട്ടും. മുറി അകത്തുനിന്ന് പൂട്ടും. കൂട്ടംകൂടി മർദ്ദിക്കും. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി. എസ്എഫ്ഐ ഭരിക്കുന്ന കോളേജുകളിൽ ഇന്നും ഇടിമുറികൾ ഉണ്ടെന്ന് ഇതര വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. വിദ്യാർത്ഥികൾക്ക് ആ മുറിയുടെ പരിസരത്ത് പോകാൻ അനുവാദം ഉണ്ടാവില്ല. കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കാര്യവട്ടം ക്യാമ്പസിലെ എം.എ മലയാളം വിദ്യാർത്ഥിയുമായി സാഞ്ചോസിനെ ക്യാമ്പസിലെ 121-ാം നമ്പർ ഇടിമുറിയിൽ വച്ച് മർദ്ദിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന ആരോപണം. പോകാൻ വിസമ്മതിച്ചപ്പോൾ സാഞ്ചോസിന്റെ കഴുത്ത് ഞെരിച്ചതായും ആരോപണമുണ്ട്.

Advertisement

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്തിലൂടെയാണ് കേരളീയ പൊതുസമൂഹം ആദ്യമായി ഇടിമുറികളെ പറ്റി കേൾക്കുന്നത്. ഒരു ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള കത്തിക്കുത്ത് പി എസ് സി അട്ടിമറിയുടെ പിന്നാമ്പുറ കഥകൾ പോലും വെളിപ്പെടുത്തുന്നതായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിക്കഥ പുറംലോകത്തേക്ക് വന്നിട്ടും തിരുത്തുവാനോ പരിശോധിക്കുവാനോ എസ്എഫ്ഐ തയ്യാറായില്ല എന്നു മാത്രമല്ല, പിന്നെയും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറം വയനാട് വെറ്റിനറി ക്യാമ്പസിൽ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ പോലും എത്തിനിൽക്കുന്നത് എസ് എഫ് ഐയുടെ വൈകൃത മനസ് തന്നെയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ പ്രിൻസിപ്പാലിനെ കണക്കിന് തല്ലിയതും എസ് എഫ് ഐ തന്നെ. തങ്ങളെ അനുകൂലിക്കാത്തവരെ റാഗിംഗ് എന്ന പേരിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിക്കുന്ന ഇടമാണ് എസ്.എഫ്.ഐയുടെ ഇടിമുറികൾ. പെൺകുട്ടികളടക്കം ഇരകളാകുന്നുണ്ടെന്നും ആരോപണമുണ്ട്. എസ്എഫ്ഐയ്ക്ക് എതിരെ നിൽക്കുന്നവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ഈ മുറിയിൽ വച്ച് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയയ്ക്കും.
പലപ്പോഴും യൂണിയൻ ഓഫീസുകളാണ് ഇടിമുറികളായി മാറുന്നത്. പാർട്ടിക്കാർക്ക് മാത്രമല്ല നിഷ്പക്ഷരായ വിദ്യാർത്ഥികളും ആക്രമണം നേരിടുന്നുണ്ട്. നേതൃസ്ഥാനത്തുള്ളവരുടെ മൗനാനുവാദവും ഇതിനുണ്ട്. ഒന്നാംവർഷ വിദ്യാർത്ഥികളാണ് ഇരയാകുന്നവരിൽ അധികവും.

2019ൽ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ചെയർമാനായി സ്വതന്ത്ര ജുഡിഷ്യൽ കമ്മിഷൻ രൂപീകരിച്ചിരുന്നു. സംഘടന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പലപ്പോഴും നിർബന്ധിക്കപ്പെടുന്നു എന്ന് അന്ന് കമ്മിഷൻ കണ്ടെത്തി. ഭീഷണിക്ക് മുന്നിൽ അദ്ധ്യാപകർ പോലും നോക്കുകുത്തികളായി നിൽക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിനു പുറമെ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലും ഇടിമുറികൾ പ്രവർത്തിക്കുന്നതായി അന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article