Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിഎംആർഎലിന്റെ 2010 മുതലുള്ള ആദായനികുതി രേഖകൾ ശേഖരിച്ച് എസ്എഫ്ഐഒ

10:31 AM Feb 21, 2024 IST | Online Desk
Advertisement

കരിമണൽ സംസ്കരണ കമ്പനിയായ സിഎംആർഎലിന്റെ 2010 മുതലുള്ള ആദായനികുതി രേഖകൾ ശേഖരിച്ച് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്). എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകൾ ശേഖരിക്കുന്നത്. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിലാണ് എസ്എഫ്ഐഒ അന്വേഷണം.

Advertisement

കമ്പനിയുടെ ആലുവയിലെ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളിലെ 14 കോടി രൂപയുടെ കൈമാറ്റം ആദായനികുതി വകുപ്പ് ഇന്റരിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ടിട്ടില്ല. ഈ 14 കോടി ആർക്കു കൊടുത്തു, എന്തിനു വേണ്ടി കൊടുത്തുവെന്ന് സിഎംആർഎൽ വ്യക്തമാക്കേണ്ടിവരും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സ്ഥിരമായി പണം നിക്ഷേപിച്ചിരുന്ന സിഎംആർഎൽ അടക്കമുള്ള 8 സ്ഥാപനങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ മൊഴികളും അന്വേഷണ സംഘം രഹസ്യമായി രേഖപ്പെടുത്തിത്തുടങ്ങി.

Tags :
featuredkeralaPolitics
Advertisement
Next Article