Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡോക്ടേഴ്‌സ് ദിനത്തില്‍ എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ ഷാഡോ ഡോക്ടര്‍മാരായി സ്‌കൂള്‍ വിദ്യാര്‍ത്ഥികൾ

05:29 PM Jul 01, 2024 IST | Online Desk
Advertisement

ഡോക്ടേഴ്‌സ് ദിനത്തില്‍ എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലില്‍ ഷാഡോ ഡോക്ടര്‍മാരായി സ്‌കൂള്‍ വിദ്യാര്‍ത്ഥികൾ
തിരുവനന്തപരുരം: ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും പ്രചോദനം നല്‍കുന്നതിനുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷാഡോ ഡോക്ടര്‍ പദ്ധതി അവതരിപ്പിച്ച് എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലിന്റെ വേറിട്ട ഡോക്ടേഴ്‌സ് ദിനാചരണം ശ്രദ്ധേയമായി. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തുകാരന്‍ ഡോ. ഗണേഷ് ബരയ്യയായിരുന്നു മുഖ്യാതിഥി. ഷാഡോ ഡോക്ടര്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 200ഓളം വിദ്യാര്‍ത്ഥികളാണ് ഡോക്ടര്‍ വേഷത്തില്‍ ഒരു ദിവസം ആശുപത്രിയില്‍ ചെലവിട്ട് ചികിത്സാ മുറകളും രോഗീ പരിചരണവും ഡോക്ടര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നേരിട്ടറിഞ്ഞത്. ഭാവി ഡോക്ടര്‍മാരായ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്‌സ് ദിന പരിപാടിയില്‍ അതിഥിയായി എത്തിയത്. മൂന്നടി പൊക്കം മാത്രമുള്ള ഡോ. ഗണേഷ് വെല്ലുവിളികളെ അതിജീവിച്ചും, ഡോക്ടറാകാനുള്ള തന്റെ മോഹത്തിനെതിരെ ഉയര്‍ന്നു വന്ന തടസ്സങ്ങളെ നിയമപരമായി നേരിട്ടും പൊരുതി ജയിച്ചാണ് ഡോക്ടറാകായത്.

Advertisement

വിജയത്തിലേക്കുള്ള പാതയില്‍ ശാരീരിക വെല്ലുവിളികള്‍ ഒരിക്കലും ഒരു തടസ്സമല്ലെന്നും ഏതു പ്രതികൂല സാഹചര്യങ്ങളേയും നിരന്തര പരിശ്രമത്തിലൂടെ മറികടക്കാനാകുമെന്നുമാണ് ഡോ. ഗണേഷിന്റെ വിജയം നല്‍കുന്ന പാഠമെന്ന് എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍ പറഞ്ഞു.

ഷാഡോ ഡോക്ടര്‍ പരിപാടി ഇതു രണ്ടാം തവണയാണ് എസ് പി ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽസ് സംഘടിപ്പിക്കുന്നത്. മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ നിത്യേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, രോഗികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നല്‍കുന്ന രീതികളെ കുറിച്ചും പുതിയ തലമുറയെ ബോധവല്‍ക്കരിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് ഷാഡോ ഡോക്ടര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യന്‍ പറഞ്ഞു.

സി.എ ദിനം കൂടിയായിരുന്ന തിങ്കളാഴ്ച എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ചികിത്സാ ആനൂകൂല്യം ലഭ്യമാക്കുന്ന ഗോള്‍ഡ് മെംബര്‍ഷിപ്പും വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ചികിത്സാ രംഗത്ത് സ്മാര്‍ട് ടെക്‌നോളജി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്നിലുള്ള എസ് പി ഫോര്‍ട്ട് ഹെല്‍ത്ത്‌കെയറിനു കീഴിലുള്ള എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുള്ള ത്രീഡി കാത്ത് ലാബ് ഉള്ളത്. 50ലേറെ പ്രമുഖരായ സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍, റോബോട്ടിക് സര്‍ജിക്കല്‍ ഇമേജിങ് സിസ്റ്റം, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് സംവിധാനം തുടങ്ങി ഒട്ടേറെ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍, ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യന്‍, ഐഎംഎ പ്രസിഡന്റ് ഡോ. ജി എസ്. വിജയകൃഷ്ണൻ, ഇൻകെൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. കെ ഇളങ്കോവൻ ഐഎഎസ് എന്നിവർ പങ്കെടുത്തു

Advertisement
Next Article