Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏ കെ ആന്റണിയെ മുസ്ലിം വിരോധിയാക്കാനുള്ള സിപിഎം ശ്രമം തടഞ്ഞ് ഷാഫിചാലിയം !

12:12 AM Jun 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : കേരളം രാഷ്ട്രീയത്തിൽ എന്നും വളരെയേറെ തെറ്റിധരിക്കപ്പെട്ട നേതാവാണ് ശ്രീ ഏകെ ആന്റണി. ഇടതു ജനാധിപത്യ മുന്നണിയുടെ ദീർഘ കാലത്തെ തെറ്റായ വിദ്യാഭ്യാസ നയത്തിന്റെഫലമായി കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് ആ കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിന് സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്വകാര്യ പ്രൊഫഷണൽ സ്ഥാപനങ്ങൾ അയൽ സംസ്ഥാന ങ്ങളിൽ കൂണുപോലെ മുളച്ചുകൊണ്ടിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ വർധിച്ച ആവശ്യകതയെ മുതലെടുത്ത് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ക്യാപിറ്റേഷൻ ഫീസ് ഈടാക്കുന്ന നിരവധി പ്രൊഫഷണൽ കോളേജുകൾ ഇക്കാലത്ത് സ്ഥാപിതമായത് നമുക്കറിയാം . വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മൂലധനത്തെ സംബന്ധിച്ച പ്രതിലോമകരമായ നയങ്ങളുടെ പേരിൽ ഇടതുപക്ഷം മുഖം തിരിച്ച് നിൽക്കുകയായിരുന്നു. മാത്രമല്ല ശക്തമായ എതിർസമരങ്ങ ളും ഇക്കൂട്ടർ നടത്തിക്കൊണ്ടിരുന്നു. അത്യന്തം ഗൗരവമായ ഈ വിഷയത്തിന് പരിഹാരമായി ഒരു സർക്കാർ കോളേജിന് തുല്യം രണ്ടു സ്വാശ്രയ കോളേജുകൾ എന്ന നയം സർക്കാർ അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രൊഫഷണൽ കോളേജ് കൾക്ക് ആരംഭം കുറിച്ചത്. അനുവദിക്കുന്ന ഓരോ സ്വാശ്രയ കോളേജ് കളിലെയും അമ്പത് ശതമാനം സീറ്റുകൾ മാനേജ്‍മെന്റിനും അമ്പത് ശതമാനം സീറ്റുകൾ സർക്കാരിനും എന്നതായിരുന്നു വ്യവസ്ഥ.

കോളേജുകൾ സ്ഥാപിതമായതോടെ സ്വകാര്യ മാനേജ്‍മെന്റുകൾ സുപ്രിം കോടതി വരെ പോയി ന്യുനപക്ഷങ്ങളുടെ പ്രത്യേകപരിരക്ഷ ചൂണ്ടിക്കാട്ടി മേല്പറഞ്ഞ അമ്പത് ശതമാനം സീറ്റുകൾ സർക്കാരിന് നൽകണമെന്ന വ്യവസ്ഥയെ അട്ടിമറിച്ചു. ഈ സുപ്രിം കോടതി വിധി വന്ന ദിവസം ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് ഇറങ്ങിയ ശ്രീ ആന്റണിയോട് പുഷ്പഗിരി കോളേജ് മാനേജ്‍മെന്റ് സർക്കാരിനെതിരെ നേടിയ കോടതി വിധി സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് 'കേരളത്തിൽ സംഘടിതന്യുനപക്ഷങ്ങൾ ന്യുനപക്ഷ അവകാശങ്ങളുടെ പേരിൽ ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുണ്ട്' എന്ന തരത്തിൽ അദ്ദേഹം പ്രസ്താവന നടത്തിയത്. ശ്രീ ആന്റണി ഒരു കാലത്തും മത ന്യുനപക്ഷങ്ങൾക്ക് എതിരായ നിലപാട് എടുത്തിട്ടുള്ള നേതാവല്ല. മറിച്ച് വസ്തുതകളെ ന്യായീകരിക്കാതെ ആർജ്ജവത്തോടെ വിളിച്ചുപറയാനുള്ള സത്യ സന്ധതയാണ് അദ്ദേഹത്തെ ഈ വിധം തെറ്റി ധരിപ്പിക്കപ്പെടാൻ ഇടയാക്കിയിരുന്നത്.

തെരെഞ്ഞെടുപ്പ് തോൽവിയിൽ മുസ്ലിം ലീഗിനെ പഴി ചാരിക്കൊണ്ടുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് സംബന്ധിച്ച് ഏഷ്യാനെറ്റ് ലെ ന്യൂസ് അവറിൽ അബ്‌ജോത് വര്ഗീസ് നയിച്ച ചർച്ചക്കിടയിലാണ് സിപിഎം പ്രതിനിധി അരുൺകുമാർ ശ്രീ ഏ കെ ആന്റണിയെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമം നടത്തിയത്. ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഈ ഘട്ടത്തിൽഅരുൺ കുമാറിനെതിരെ മുഖത്തടിക്കുന്ന രീതിയിൽ ആഞ്ഞടിക്കുകയായിരുന്നു. ശ്രീ ആന്റണി മുസ്ലിം എന്ന പദം പോലും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരുന്നില്ല, സംഘടിത ന്യുന പക്ഷത്തെയാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പരാമർശിച്ചത് - ഷാഫി ചാലിയം വ്യക്തമാക്കി.

Advertisement
Next Article