എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍
08:02 AM Nov 23, 2024 IST | Online Desk
Advertisement
പാലക്കാട്: പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് വടകര എംപി ഷാഫി പറമ്പില്‍. ഭൂരിപക്ഷം കുറച്ച് കഴിഞ്ഞാല്‍ അറിയാമല്ലോയെന്നും ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Advertisement
അന്തിമവിജയം തനിക്കായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിനും എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാറുമായിരുന്നു രംഗത്തുണ്ടായത്.