Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പില്‍

12:50 PM Feb 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

Advertisement

മാവേലി സ്റ്റോറില്‍ പോകുന്നവര്‍ വെറും കൈയോടെ മടങ്ങി വരികയാണ്. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ദയവായി നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണം. എന്നാല്‍, ആളുകള്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ല. -ഷാഫി പരിഹസിച്ചു.സപ്ലൈകോക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണം. ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ വായ്പ പരിധി വെട്ടിക്കുറച്ചതാണ് സപ്ലൈകോ നേരിടുന്ന പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നിലവിലെ പ്രയാസം താത്കാലികമാണെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍, സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിച്ചത് തങ്ങളല്ലെന്ന് ഷാഫി പറമ്പില്‍ മറുപടിയായി പറഞ്ഞു. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷധിക്കുകയും ചെയ്തു.

Advertisement
Next Article