ഷാജൻ സ്കറിയ അറസ്റ്റിൽ
01:53 PM Oct 21, 2024 IST
|
Online Desk
Advertisement
ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ പരാമർശിച്ചിരുന്നു.
Advertisement
Next Article