For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഷമിക്ക് ഐപിഎല്‍ നഷ്ടമാകും: ഇടതു കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യം

03:36 PM Feb 22, 2024 IST | Online Desk
ഷമിക്ക് ഐപിഎല്‍ നഷ്ടമാകും  ഇടതു കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യം
Advertisement

മുംബൈ: പേസര്‍ മുഹമ്മദ് ഷമിക്ക് ഐ.പി.എല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുന്ന താരത്തോട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. യു.കെയില്‍ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക് ഭേദമാക്കാനാകുവെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്.

Advertisement

മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ ഷെഡ്യൂള്‍ വ്യാഴാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഷമി. കാലിലെ പരിക്കു കാരണം 33കാരനായ ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.

ജനുവരി അവസാന ആഴ്ചയില്‍ ലണ്ടനിലെത്തി ഇടതു കണങ്കാലില്‍ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം താരത്തോട് ചെറിയ തോതില്‍ ഓടാനും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഈ കുത്തിവെപ്പ് ഫലം ചെയ്യാതെ വന്നതോടെയാണ് ശസ്ത്രക്രിയ മാത്രമാണ് ഇനി താരത്തിനു മുന്നിലുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ശസ്ത്രക്രിയക്കായി ഉടന്‍ താരം ലണ്ടനിലേക്ക് തിരിക്കുമെന്ന് മുതിര്‍ന്ന ബി.സി.സി.ഐ പ്രതിനിധി വാര്‍ത്ത ഏജന്‍സി പി.ടി.ഐയോട് വെളിപ്പെടുത്തി.

ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി ആരാധകരുടെ മനംകവര്‍ന്നിരുന്നു താരം. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമനായി. താരത്തിന് അര്‍ജുന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്.

Author Image

Online Desk

View all posts

Advertisement

.