Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷാന്‍ വധക്കേസ്: കുറ്റപത്രം മടക്കി നല്‍കണമെന്ന ഹര്‍ജിയില്‍ 26 ന് വിധി

07:36 PM Feb 13, 2024 IST | Online Desk
Advertisement

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി 26ന് വിധി പറയും. 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും അന്നേദിവസം പരിഗണിക്കും.

Advertisement

മണ്ണഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ ആലപ്പുഴ ഡിവൈ.എസ്.പിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് പകരം ആലപ്പുഴ ഡിവൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത് തെറ്റായ നടപടിക്രമാണെന്ന് ആരോപിച്ചാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയല്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി റോയ് വര്‍ഗ്ഗീസ് ചൊവ്വാഴ്ച വാദം കേട്ടു.

11 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികളായിട്ടുളളത്. ഇവരില്‍ 10 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ചൊവ്വാഴ്ച കോടതി പരിഗണിച്ചു. പ്രതിഭാഗത്തിന്റെ നിലപാട് അറിയാനും വാദം കേള്‍ക്കാനും കേസ് 26-ന് പരിഗണിക്കും

Advertisement
Next Article