Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷാനിമോള്‍ ഉസ്മാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം; പരാതി നല്‍കി കോണ്‍ഗ്രസ്

11:18 AM Apr 12, 2024 IST | Veekshanam
Advertisement

ആലപ്പുഴ: കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍എംഎല്‍എയുമായ ഷാനിമോള്‍ ഉസ്മാനെതിരായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും സൈബര്‍ പോലീസിനും കോണ്‍ഗ്രസ്സ് പരാതി നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ എ.എ.ഷുക്കൂറാണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കില്‍ 'അനാമിക അനാമിക' എന്നും 'അരൂര്‍ ലൈവ്' എന്നും പേരുകളുള്ള വ്യാജപ്രൊഫൈലുകളിലാണ് ഷാനിമോള്‍ ഉസ്മാനെതിരായി അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയില്‍ യുഡിഎഫ് നടത്തി വരുന്ന ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം തകര്‍ക്കാനും അട്ടിമറിക്കാനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ എന്ന് എ.എ.ഷുക്കൂര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

Advertisement

Tags :
kerala
Advertisement
Next Article