Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മരണ ദൂതനായി മാറുന്ന ഷവർമ

11:10 AM Oct 19, 2024 IST | Online Desk
Advertisement

ടി വിപുരം രാജു

Advertisement

ഭക്ഷണ പ്രിയത്തിന്റെ കാര്യത്തിൽ മലയാളി ഒട്ടും പിന്നിലല്ല. സ്വന്തം അടുക്കളയിൽ പാകപ്പെടുത്തുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളെ ആസ്വദിച്ച്, അനുഭവിച്ചറിഞ്ഞു ജീവിച്ചിരുന്ന മലയാളി മെല്ലെ മെല്ലെ വശ്യതയുള്ള ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറുകയാണ്. റെഡിമെയ്ഡ് ആയി ലഭിക്കുന്ന ബേക്കറി സാധനങ്ങളിലും ഭക്ഷ്യസാധനങ്ങളിലും ഏറെ ആവേശം പ്രകടമാക്കിയത് യുവതലമുറയായിരുന്നു. ഈ പ്രവണത മുന്നോട്ടുപോയപ്പോൾ മലയാളിക്ക് രോഗങ്ങൾക്ക് ക്ഷാമം ഇല്ലാത്ത സാഹചര്യം ഉണ്ടായി. ഭക്ഷണത്തിന് ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയെങ്കിലും മരുന്നിനും ചികിത്സക്കും മാറ്റിവയ്ക്കേണ്ടി വരുന്ന പുതിയ ജീവിതശൈലിയെ അകറ്റിനിർത്താൻ മലയാളി പക്ഷേ തയ്യാറാകുന്നില്ല. ഇതിൻറെ പ്രത്യാഘാതമാണ് ഇപ്പോൾ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം.

മലയാളി യുവാക്കൾക്ക് ഇഷ്ടഭക്ഷണമായി അടുത്തകാലത്ത് മാറിയ ഒന്നാണ് ഷവർമ. ഈ ഭക്ഷണം കേരളീയ പാചക പട്ടികയിൽ ഉണ്ടായിരുന്നതല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപാണ് ഗൾഫ് നാടുകളിൽ ഇഷ്ടഭക്ഷണമായി നിലനിന്നിരുന്ന ഷവർമ ഗൾഫ് മലയാളികളുടെ കൂടെക്കൂടി നമ്മുടെ കേരളത്തിലും എത്തിയത്. എന്നാൽ ഇന്ന് തനി നാട്ടിൻപുറങ്ങൾ മാറ്റിനിർത്തിയാൽ എല്ലായിടത്തും ഷവർമ ചൊരിയുന്ന ആസ്വാദ്യമായ ഗന്ധത്തിന്റെ വലയിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികൾ.

ആസ്വാദ്യകരമായ രുചിയുടെ പേരിൽ വലിയ പ്രചാരം നേടിയെടുത്ത ഷവർമ കേരളത്തിൽ മരണദൂതനായി മാറിയിരിക്കുന്നു എന്നതിൻറെ തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഷവർമ ഭക്ഷിച്ചതിന്റെ പേരിൽ വിഷബാധ ഉണ്ടായ വാർത്തകൾ പലയിടത്തുനിന്നും ഉണ്ടായപ്പോഴാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലായി ഹോട്ടലുകളിൽ ഭക്ഷണ പരിശോധനയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇവരുടെ പരിശോധനയുടെ കണക്കുകൾ ഇപ്പോൾ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ മലയാളിയെ ഒന്നടങ്കം ഞെട്ടിക്കുന്ന കാര്യങ്ങളാണ് കാണുന്നത്.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപകമായി വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്ന ഷവർമ വിപണനം നടത്തുന്നതായി കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആണ് വലിയ വിപത്തുകൾ തുറന്നുകാട്ടുന്നത്. സംസ്ഥാനത്തെ 10713 ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധന നടത്തിയതായും 1794 ഹോട്ടൽ ഉടമകളിൽ നിന്നും കുറ്റകരമായ ഭക്ഷ്യ ഉൽപാദന വിപണനത്തിന്റെ പേരിൽ 79 ലക്ഷം രൂപ പിഴ ഈടാക്കിയത് പറയുന്നുണ്ട്.

ഈ റിപ്പോർട്ട്നൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത് ഷവർമ പാചകത്തിന്റെ വിശദവിവരങ്ങൾ ആണ്. ഷവർമ പാചകം ചെയ്യുമ്പോൾ അതിന് ഉപയോഗിക്കുന്ന ചിക്കൻ 75 ഡിഗ്രി ചൂടിൽ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വേവണം എന്നാൽ ഇത് പലപ്പോഴും ഹോട്ടലുകാർക്ക് പാലിക്കാൻ കഴിയാതെ വരുന്നു. ആവശ്യക്കാർ ഹോട്ടലിൽ എത്തിക്കഴിയുമ്പോൾ വേവിച്ചു കൊണ്ടിരിക്കുന്ന ഷവർമയുടെ ഭാഗം അപ്പോൾ തന്നെ വിഭവമായി വിതരണം ചെയ്യുന്ന രീതിയാണ് നടന്നുവരുന്നത്. നിശ്ചിത ഡിഗ്രിയിൽ ആവശ്യമായ സമയം നല്ല ചൂടിൽ വേവിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഷവർമ രോഗാണുക്കളെ പകർന്നു തരും എന്ന് തന്നെയാണ് അധികൃതരുടെ റിപ്പോർട്ട്. കേരളത്തിലെ ആളുകൾക്ക് പ്രത്യേകിച്ചും യുവതലമുറയ്ക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണമായി മാറിയ ഷവർമ മരണദൂതമായി കടന്നുവരുന്ന ഒരു വിഭവമായി മാറുന്നത് നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

Tags :
health
Advertisement
Next Article