For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒ​രു സ്ത്രീ ​അ​കാ​ര​ണ​മാ​യി 72 ദി​വ​സം ജയിലിൽ കി​ട​ക്കേ​ണ്ടിവ​ന്നു ആ​രാ​ണ് ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക? ഹൈക്കോടതി

05:54 PM Mar 07, 2024 IST | Online Desk
ഒ​രു സ്ത്രീ ​അ​കാ​ര​ണ​മാ​യി 72 ദി​വ​സം ജയിലിൽ കി​ട​ക്കേ​ണ്ടിവ​ന്നു ആ​രാ​ണ് ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക  ഹൈക്കോടതി
Advertisement

തൃശൂര്‍: ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുയെന്ന് സർക്കാരിനോട് ഹൈക്കോടതി. വ്യാജ ലഹരിക്കേസിൽ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി ജയിലിൽ കി​ട​ക്കേ​ണ്ടിവ​ന്നതിന്റെ ഉത്തരവാദിത്തം ആ​രാ​ണ് ഏ​റ്റെ​ടു​ക്കു​കയെന്നും ഹൈക്കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
പൊതു സമൂഹത്തിൽ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്നാണ് ആവശ്യം. കേസിൽ ചീഫ് സെക്രട്ടറിയുടെയും എക്സൈസ് കമ്മീഷണറോടും കോടതി റിപ്പോർട്ട് തേടിയിരുന്നു.

Advertisement

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീലാ സണ്ണിയുടെ ബാഗിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥനത്തിലുളള കേസ് എന്നായിരുന്നു എക്സൈസ് വിശദീകരണം. എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചെന്നായിരുന്നു പിന്നീട് കണ്ടെത്തൽ. സംഭവത്തിൽ ഷീലാ സണ്ണിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.