ഷെഫീഖ് വധശ്രമക്കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ
01:42 PM Dec 20, 2024 IST
|
Online Desk
Advertisement
ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിൻറെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 2013 ജൂലൈ 15നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി വിധി വരുന്നത്. മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഉടൻതന്നെ കേസിൽ കോടതി വിധി പറയും.
Advertisement
Next Article