Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോദിയെ വിമർശിക്കുന്നതിൽ പിണറായി വിജയന്റെ പ്രസംഗം സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെയെന്ന് ഷിബു ബേബി ജോൺ

02:51 PM Apr 16, 2024 IST | Veekshanam
Advertisement

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതിൽ സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെയാണ് പിണറായി വിജയന്റെ പ്രസംഗമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നിലവിലെ പ്രധാനമന്ത്രിയും നിയുക്ത പ്രധാനമന്ത്രിയും ഇന്നലെ കേരളം സന്ദർശിച്ചു. ഗുരുതരമായ പല ആക്ഷേപങ്ങളും ആണ് കേരളത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ചത്.ഇന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ വിമർശിക്കും എന്ന് പ്രതീക്ഷിച്ചുവെന്നും പക്ഷെ ഇന്നത്തെ മറുപടിയിലും അത് ഉണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പ്രസംഗത്തിൽ ചോദിച്ചു. എന്തുകൊണ്ട് നരേന്ദ്രമോദിയെ വിമർശിക്കാതെ തന്നെ വിമർശിക്കുന്നുവെന്ന്. അതിന്റെ ഉത്തരമാണ് എങ്ങും എത്താത്ത സ്വർണക്കടത്ത്‌ അന്വേഷണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article