For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

10:37 AM Aug 24, 2024 IST | Online Desk
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
Advertisement

ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവച്ച വൈകാരികമായ വീഡിയോ സന്ദേശത്തിൽ, എൻ്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്! എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖർ ധവാൻ, ടെസ്റ്റിൽ 34, ഏകദിനത്തിൽ 167, ടി20യിൽ 68 മത്സരങ്ങളിൽ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് 37 കാരനായ താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്. 2008-ൽ ഏകദിന മത്സരത്തിൽ അരങ്ങേറി. അദ്ദേഹത്തിന്റെ കരിയർ ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ വലിയ ടൂര്‍ണമെന്റുകളിൽ സവിശേഷ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.