ബോഡി ബില്‍ഡിംഗിലെ പെണ്‍കരുത്ത് ശില്‍പ്പ പ്രകാശ്
നീതു പൊന്നപ്പന്‍
സ്ത്രീ ശരീരത്തിന് സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന അഴകളവ് മറി കടക്കുമ്പോള്‍ ചിലര്‍ക്ക് ഒരുപക്ഷെ ദഹിക്കണമെന്നില്ല. ആകാര വടിവും മൃദുത്വവും മാത്രം നോക്കി കുടുംബങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന സ്ത്രീകള്‍ക്കു പുറമെ മാതൃത്വത്തോടൊപ്പം സ്വത്വവും പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉദാഹരണമാണ് ശില്‍പ്പ പ്രകാശ്. ആലപ്പുഴക്കാരിയായ ശില്‍പ്പ പ്രകാശ് ബോഡി ബില്‍ഡിംഗിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമേ ആയുള്ളൂ എങ്കിലും ഈ മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ ശില്‍പ്പയ്ക്ക് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധിച്ചു. ആദ്യ പ്രസവത്തിനു ശേഷം 85 കിലോ ഭാരമുണ്ടായിരുന്ന ശില്‍പ്പ 60 കിലോയിലേയ്ക്കെത്തിയപ്പോള്‍ ദേശീയ അംഗീകരങ്ങള്‍ കൂടിയാണ് ശില്‍പ്പയെ തേടിയെത്തിയത്. 2018ല്‍ സ്റ്റേറ്റ് ലെവല്‍ ആം റെസ് ലിംഗില്‍ വെങ്കലമെഡലായിരുന്നു ആദ്യമായി ലഭിച്ച അംഗീകാരം. പിന്നീടങ്ങോട്ട് ശില്‍പ്പയുടെ ദിനങ്ങളായിരുന്നു. കുറഞ്ഞ കാലയളവിലെ പരിശീലനങ്ങളിലൂടെയാണ് 31കാരയായ ശില്‍പ്പ ദേശീയ തലത്തിലേയ്ക്ക് എത്തിയത്. റിട്ട.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഡി പ്രകാശിന്റേയും സിന്ധുവിന്റേയും മകളാണ് ശില്‍പ്പ. ചേര്‍ത്തല ചെറുവാരണത്ത് സ്വന്തമായി ജിംനേഷ്യം നടത്തുകയാണ് പ്രകാശ്. എന്നാല്‍ പഠനകാലത്തു പോലും ശില്‍പ്പ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അമ്മ സിന്ധു പറയുന്നു.
അമിത വണ്ണം കാരണം സ്‌കൂള്‍ കോളജ് തലങ്ങളില്‍ ബോഡിഷെയിമിംഗിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. സ്വന്തമായി ജിംനേഷ്യം ഉണ്ടായിട്ടു പോലും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ശില്‍പ്പ പറയുന്നു. രണ്ടുകുട്ടികളുടെ അമ്മയായിരുന്നിട്ടും ബോളിവുഡില്‍ സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനറായി ശോഭിക്കുന്ന കിരണ്‍ ഡെംബ്ലയെ കുറിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ പ്രചോദനമായി. അവര്‍ ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പേഴ്സണല്‍ ട്രെയിനറാണ്. ഇതൊക്കെ ശില്‍പ്പയെ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിച്ചു.
2022 ഡിസംബര്‍ 22ന് നടന്ന ആലപ്പുഴ ജില്ലാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഓപ്പണ്‍ വിഭാഗത്തില്‍ ശില്‍പ കിരീടം നേടി. തുടര്‍ന്ന് 2023 മാര്‍ച്ചില്‍, സംസ്ഥാനതല മത്സരത്തില്‍ നാലാമതായി. ഇതിനുശേഷം എറണാകുളം കലൂരില്‍ നടന്ന ജെജെ ക്ലാസിക് സൗത്ത് ഇന്ത്യന്‍ ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് ശില്‍പ്പ പറയുന്നു.
വിവാഹ ശേഷം മകളുടെ പ്രസവത്തോടെ എന്റെ ശരീര ഭാരം 85 കിലോയില്‍ കൂടുതലായി വര്‍ദ്ധിച്ചു. പീന്നീട് കഠിനമായ വര്‍ക്കൗട്ട് നടത്തിയാണ് ശരീരഭാരം കുറച്ചത്. ആദ്യം പഞ്ചഗുസ്തിയില്‍ താത്പ്പര്യമുണ്ടായിരുന്നതായി ശില്‍പ്പ പറയുന്നു. ജിം പരിശീലകയുടെ വേഷമണിഞ്ഞപ്പോള്‍ നിരവധി സ്ത്രീകളാണ് ശിഷ്യരായി ലഭിച്ചത്. ഒരുപാട് സ്ത്രീകള്‍ക്ക് ബോഡി ബില്‍ഡിംഗില്‍ താത്പ്പര്യമുണ്ടെന്ന് ശില്‍പ്പ പറയുന്നു. ഇന്ന് കൂടുതലായും സ്ത്രീകള്‍ ശരീരം സംരക്ഷിക്കാന്‍ നോക്കുന്നവരാണ്. വ്യായാമം ചെയ്യുന്നതുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. ആഹാരം വലിച്ചു വാരികഴിക്കുന്നതിലല്ല, പ്രോട്ടീനും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം നമ്മുടെ ഡയറ്റില്‍ ഉടള്‍പ്പെടുത്തുകയാണ് വേണ്ടത്. പട്ടിണി കിടക്കുക എന്നാണ് ഡയറ്റ് എന്ന തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. ശരിയായ വര്‍ക്ക് ഔട്ട് പിന്നെ നമ്മുടെ ശരീരത്തിന് എന്താണോ കുറവ് അത് കഴിക്കണം. കൂടാതെ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നതിലും കുറച്ചധികം ഭക്ഷണം കഴിക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. പനീര്‍, ചിക്കന്‍, ഫിഷ് തുടങ്ങിയവയില്‍ നല്ല രീതിയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.ബോഡിബില്‍ഡിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവര്‍ ചിക്കന്‍, എഗ് വൈറ്റ്, എന്നിവ മസ്റ്റായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. സ്ത്രീകളുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വര്‍ക്കൗട്ടുകള്‍ എന്ന് അറിഞ്ഞിരിക്കുക. അമിത വണ്ണം, സൗന്ദര്യ പ്രശ്നങ്ങള്‍, വയറ് ചാടുക തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് അറിയുക.വ്യായാമം ചെയ്ത് തുടങ്ങുന്നവര്‍ ചിട്ടയോടെ ഭക്ഷണക്രമവും വ്യായാമവും ചെയ്ത് തുടങ്ങാവുന്നതാണ്. ആദ്യം തന്നെ ജീവിതം ചിട്ടപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. കൃത്യമായ വര്‍ക്കൗട്ടിലൂടെ അമിത ഭാരവും കൊഴുപ്പും ഇല്ലാതാക്കുന്നതോടെ സ്ത്രീകളുടെ ശരീരം കൂടുതല്‍ ഭംഗിയുള്ളതാകും. അയഞ്ഞ പേശികളും ചര്‍മ്മവും മുറുകുന്നതോടെ ശരീരം കൂടുതല്‍ ആകര്‍ഷകമാകാന്‍ തുടങ്ങുമെന്നും ശില്‍പ കൂട്ടിചേര്‍ക്കുന്നു.
ഫിറ്റ്നസ് പരിശീലകനും മോഡലുമായ മനുവാണ് ശില്‍പയുടെ ഭര്‍ത്തവ്. മകള്‍ ആഡ്ലി വെള്ളാപ്പള്ളി നടേശന്‍ എച്ച്എസ്എസ് കണിച്ചുകുളങ്ങര സ്‌കൂളിലെ വിദ്യര്‍ത്ഥിനിയാണ്. മനുവിനും ശില്‍പയും പവര്‍പ്ലസ് എന്ന ഫിറ്റ്നസ് സെന്റര്‍ കണിച്ചുകുളങ്ങരയില്‍ നടത്തിവരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രദീഷാണ് ശില്‍പയുടെ ട്രെയ്നര്‍. കൊച്ചിയിലെ പ്രോട്ടീന്‍ ഗൈ സ്പോണ്‍സര്‍ ഷിപ്പിലാണ് ശില്‍പ്പയുടെ പരിശീലനം