Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഷൈൻ ടോം ചാക്കോ വീണ്ടും വിവാഹിതനാകുന്നു

05:29 PM Jan 02, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. ഷൈനിന്റ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തനൂജയാണ് ഷൈനിന്റെ പ്രണയിനി. ഷൈൻ പ്രണയത്തിലാണെന്ന വാർത്തകൾ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായി നടന്ന വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്. ഈ വർഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.

Advertisement

Tags :
Entertainment
Advertisement
Next Article