ചെറിയ ബ്രേക്ക്; സ്വർണവില പവന് 440 രൂപ കുറഞ്ഞു
11:37 AM Oct 24, 2024 IST | Online Desk
Advertisement
സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞു. പവന് 440 രൂപയുടെ കുറവുമുണ്ടായി. സ്വര്‍ണം ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയിലാണ് പെട്ടന്നൊരു കുറവുണ്ടായത്.18 കാരറ്റ് സ്വര്‍ണവിലയ്ക്കും കാലിടറി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Advertisement
സ്വര്‍ണത്തിലെ വിലയിടിവ് വെള്ളിയിലും പ്രതിഫലിച്ചു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വാര്‍ത്തകളും സ്വര്‍ണവിപണിയുടെ കുതിപ്പിനെ സഹായിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.