ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര: നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്
04:26 PM Jul 08, 2024 IST
|
ലേഖകന്‍
Advertisement
Advertisement
നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചതിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചു.
യാത്രയുടെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റുചെയ്താണ് ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതെസമയം നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പനമരത്ത് വച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.
Next Article