For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പൃഥ്വിരാജ് 'അമ്മ'യുടെ പുതിയ പ്രസിഡന്റാകട്ടെയെന്ന് ശ്വേതമേനോന്‍

03:39 PM Aug 27, 2024 IST | Online Desk
പൃഥ്വിരാജ്  അമ്മ യുടെ പുതിയ പ്രസിഡന്റാകട്ടെയെന്ന് ശ്വേതമേനോന്‍
Advertisement

തിരുവനന്തപുരം: മോഹന്‍ലാല്‍ രാജിവെച്ചതിനു പിന്നാലെ, പുതിയ പ്രസിഡന്റിനെ നിര്‍ദേശിച്ച് നടി ശ്വേതമേനോന്‍. പൃഥ്വിരാജ് പ്രസിഡന്റാകട്ടെയെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ, അവര്‍ പറഞ്ഞു.ലാലേട്ടനെ പോലെയുള്ള ഒരാള്‍ക്ക് ഇത്ര വലിയൊരു മാനസികസമ്മര്‍ദം നേരിടേണ്ടിവരികയെന്നത് വ്യക്തിപരമായി ഏറെ വിഷമം തോന്നുന്നുണ്ട്. കമ്മിറ്റി മുഴുവനും രാജിവെച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തായാലും അമ്മ നന്നായി മുന്നോട്ടുപോകണം. നല്ല ആള്‍ക്കാര്‍ വരണം. ഒരുപാട് പേര്‍ സഹായം പ്രതീക്ഷിക്കുന്ന സംഘടനയാണ്. പുതിയ നല്ല ഭാരവാഹികള്‍ വരട്ടെ.

Advertisement

അമ്മയില്‍ വനിതാ നേതാവ് വരണ്ടേയെന്ന ചോദ്യത്തോട്, താന്‍ ഇക്കാര്യം അമ്മ ജനറല്‍ ബോഡിയില്‍ തമാശയായി ഉന്നയിച്ചിട്ടുണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. 'സ്ത്രീകളൊക്കെ മുന്നോട്ടുവന്ന്, ഒരു സ്ത്രീ പ്രസിഡന്റായാല്‍ ചേയ്ഞ്ചാവില്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. വളരെ സാധാരണ സംഭാഷണമായിരുന്നു അത്. എന്തുകൊണ്ട് ആയ്ക്കൂടാ എന്ന നിലയില്‍ ലാലേട്ടന്‍ തലയാട്ടി' -ശ്വേത പറഞ്ഞു.

അമ്മയില്‍ ഒരുപാടു മാറ്റങ്ങള്‍ വരണം. വരാന്‍ പോകുന്ന ഭാരവാഹികള്‍ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. പുതുമ വേണം. പുതുതലമുറയൊക്കെ വരട്ടെ. മൂന്നുനാലുമാസം മുമ്പ് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭാവിയില്‍ പൃഥ്വീരാജിനെ അമ്മ പ്രസിഡന്റായി കാണണമെന്ന്. അതിനുള്ള കഴിവും പ്രാപ്തിയും അവനുണ്ട്. ആരാ വരികയെന്നറിയില്ല. എന്നാലും രാജു വരട്ടെയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു' -ശ്വേത തുറന്നുപറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.