സർക്കാരിന് 'ഷൈലോക്ക് ' സിൻഡ്രോം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
കേരളത്തിലെ ഇടതു സർക്കാരിന് 'ഷൈലോക്ക് ' സിൻഡ്രോം ബാധിച്ചിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സർക്കാർ സർവീസിൽ പ്രവേശിച്ച പുതിയ ജീവനക്കാർക്ക് 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ മെഡിസെപ്പ് പ്രീമിയം നിർബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതിന്അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള കറ്റാസ്ട്രോഫിക് പാക്കേജ് ആനുകൂല്യം ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതിനൽകണമെന്ന നിബന്ധന ഉൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് ഷൈലോക്ക് സിൻഡ്രോമിന് ഉദാഹരണമാണ്.
സർവീസിലില്ലായിരുന്ന കാലയളവിലെ കിട്ടാത്ത മെഡിക്കൽ ഇൻഷുറൻസി പൂർവകാല പ്രാബല്യത്തോടെ തുക നൽകുന്നതിൽ നിന്നും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന അടിച്ചേൽപിച്ചിരിക്കുന്നത്.അതായത് പുതിയ ജീവനക്കാർ മാസം തോറും നിഷ്ക്കർഷിച്ചിരിക്കുന്ന മെഡിസെപ്പ് പ്രീമിയം കൃത്യമായി അടക്കണം. പക്ഷെ അവർക്ക് സർക്കാർ തന്നെ മെഡിസെപ്പിൻ്റെ പ്രധാന ആകർഷണമെന്ന് വിശേഷിപ്പിച്ച അവയവമാറ്റ ശസ്ത്രക്രിയക്ക് തുക അനുവദിക്കില്ലെന്ന് പറയുന്നത് നീതി നിഷേധമാണ്. കരാറിൻ്റെ പേരിൽ ഷേക്സ്പിയർ കഥാപാത്രമായ ഷൈലോക്ക് 'ഒരു റാത്തൽ മാംസം' ചോദിച്ചതിന് സമാനമാണിത്. ജീവനക്കാർ ഇൻഷുറൻസിനായി പ്രീമിയം അടക്കണം, പക്ഷെ ചികിത്സ വേണ്ടെന്ന് എഴുതികൊടുക്കണം. ബ്ലേഡ് കമ്പനിക്കാർ പോലും ഉപഭോക്താക്കളോട് ഇത്തരം നിബന്ധന വയ്ക്കാറില്ല.ഇപ്പോൾ തന്നെ സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പിൻ്റെ ആനുകൂല്യം ലഭിക്കുന്നത് തുലോം തുച്ഛമാണ്. പദ്ധതിയുടെ തുടക്കത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയ ആദ്യ നേട്ടം പണരഹിത ചികിത്സ ആയിരുന്നു..
എന്നാൽ പദ്ധതിയിൽ നിലവിൽ ആ ആനുകൂല്യം നിഷേധിക്കുകയാണ്. കമ്പനിയുമായുള്ള കരാറിൻ്റെ വ്യവസ്ഥകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.ഇക്കാര്യത്തിൽ നിയമസഭാംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തുകയാണ്.ഇടതുഭരണത്തിൽ ധനവകുപ്പിൽ നിന്നും ദിവസേന ഇത്തരം വിചിത്ര ഉത്തരവുകൾ പുറപ്പെടുവിക്കപ്പെടുകയാണ്.സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രം പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന രീതി അവലംബിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് ആവശ്യപ്പെട്ടു.കൺവീനർ