Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി

03:27 PM Jun 25, 2024 IST | Online Desk
Advertisement

കൊച്ചി: ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി. തീര്‍ത്ഥാടനം കഴിഞ്ഞ് ജൂലായ് 10 മുതലാണ് ഹജ്ജ് മടക്കയാത്രാ വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക കാനുകളില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

Advertisement

ജൂലായ് 10 മുതല്‍ 27 വരെ സൗദി എയര്‍ലൈന്‍സിന്റെ 16 വിമാനങ്ങളിലായാണ് ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യവിമാനം ജൂലായ് 10 ന് പുലര്‍ച്ചെ 2.15 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.35 ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യ വിമാനത്തില്‍ എത്തുക. ഇവരുടെ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്. ബാഗ്ഗേജുകള്‍ എടുക്കാനും അതിവേഗം അറൈവല്‍ മേഖലയിലേയ്ക്ക് ഇവരെ കൊണ്ടുപോകാനും, ഒരോരുത്തര്‍ക്കും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സംസം വെളളം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

4778 യാത്രക്കാരാണ് ഇത്തവണ സിയാലില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിച്ചത. ഇത് റെക്കോഡാണ്. ഇവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ സിയാല്‍ ഒരുക്കി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും സമ്മേളനം നടത്താനും സൗകര്യങ്ങളുള്ള ഹജ്ജ് ക്യാമ്പ് സിയാല്‍ അക്കാദമിയുടെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്. 600 പേര്‍ക്ക് കിടക്കാനുള്ള സൗകര്യം, അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ് സര്‍വീസ്, പോലീസ്, അഗ്‌നിരക്ഷ സേനാ യൂണിറ്റുകള്‍ എന്നിവ ക്യാമ്പിലും പ്രത്യേക ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയും സജ്ജമാക്കിയിരുന്നു. തീര്‍ത്ഥാടനം കഴിഞ്ഞ് സിയാലില്‍ എത്തുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം ജലം ടെര്‍മിനല്‍-3 അറൈവല്‍ ലോക് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലായ് 10 ന് ഹാജിമാര്‍ എത്തുന്ന മുറയ്ക്ക് ഇവ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കും.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളമൊരുക്കിയിരുന്നു. ഫൂഡ് കൗണ്ടര്‍, പ്രീ-പെയ്ഡ് ടാക്സി കൗണ്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം കൗണ്ടര്‍ ഹെല്‍പ് ഡെസ്‌ക് എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. വിവിധ തീര്‍ത്ഥാടന കാലങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നത് പ്രമാണിച്ച് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് യാത്രക്കാരുടെ അസൗകര്യങ്ങള്‍ ഒഴിവാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രത്യേക സജ്ജീകരണങ്ങള്‍ സിയാല്‍ ഒരുക്കിയിട്ടുള്ളത്.

Advertisement
Next Article