Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിദ്ധാർത്ഥ് കൊലക്കേസ് സിബിഐയ്ക്ക് വിട്ടത്, തെളിവ് നശിപ്പിച്ച ശേഷം;
ചെറിയാൻ ഫിലിപ്പ്

10:56 AM Mar 10, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സിദ്ധാർത്ഥ് കൊലക്കേസിൽ എല്ലാ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ നിരവധി പ്രതികൾ ഉണ്ടെന്ന് മനസ്സിലാക്കാം. പ്രതികളിൽ പലരും പോലീസിന്റെ കൺമുമ്പിൽ ഉണ്ടായിരുന്നിട്ടും അവരെ രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയില്ല. ചില അറസ്റ്റുകൾ പ്രഹസനം മാത്രമായിരുന്നു. ദൃക്സാക്ഷികളെ ചോദ്യം ചെയ്തിട്ടില്ല. പലരെയും മൊഴി കൊടുക്കാതിരിക്കാൻ എസ്.എഫ്.ഐക്കാരും പാർട്ടിക്കാരും ഭീഷണിപ്പെടുത്തിയിരുന്നു. സി.ബി.ഐ. എവിടെ വലവിരിച്ചാലും കെട്ടിതൂക്കിയ കയർ മാത്രമേ തെളിവായി ലഭിക്കുകയുള്ളു.
തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരാഹിത്യമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article