സിദ്ധാർത്ഥന്റെ മരണം: എസ്എഫ്ഐക്കെതിരെ കുറിപ്പുമായി നടി സ്നേഹാ ശ്രീകുമാർ
കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് വഴിയൊരുക്കി എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
justiceforsidharth
നഷ്ടപെട്ടത് ഒരു ജീവൻ ആണ്. അക്രമം കണ്ടു നിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്മ്മാരെ ഒരുതരത്തിലും ന്യായികരിക്കാതിരിക്കുക ????ഗുണ്ടകളൊന്നും ക്യാമ്പസ്സിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചു അകത്തിടണം. പോലീസിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം. മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായതു. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനു ആണ്, ഇത്രയും വലിയ പ്രശ്നം മൂന്ന് ദിവസമായി അവിടെ നടന്നിട്ടും അതറിയാതെപോയി എന്നു പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും, കോളേജ് അധികാരികളും അവിടെ എന്ത് ചെയ്‌യുകയായിരുന്നു?? അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികൾ ആണ്…