സിദ്ധാര്‍ഥിന്റെ മരണം: കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം ആരംഭിച്ചു
തിരുവനന്തപുരം: വയനാട് പൂക്കോട്ടൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ് എഫ് ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഡീന്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം ആരംഭിച്ചുപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരാഹാരം സമരം ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.
സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതല്ല, എസ്.എഫ്.ഐ ക്രിമിനലുകള്‍ കൊന്നതാണ്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ അന്വേഷിക്കണം. എസ്.എഫ്.ഐയുടെ നരനായാട്ടിന് കൂട്ടു നിന്ന ഡീനിനെ പുറത്താക്കണം. ഡീന്‍ ഉള്‍പ്പടെയുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.