Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'സർ, ഫ്യൂസ് ഊരരുത്'; വെെദ്യുതി ബില്ലും കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

01:06 PM Aug 08, 2024 IST | ലേഖകന്‍
Advertisement
Advertisement

പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ഒരു കുറിപ്പ്. 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്', എന്നായിരുന്നു പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ കുറിപ്പിൽ എഴുതിയിരുന്നത്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഈ വെെകാരിക കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ.

കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്‍റെ രണ്ട് വർഷത്തെ വെെദ്യുതി ബില്‍ താന്‍ അടക്കുമെന്നും അറിയിച്ചിരിക്കുകയാണ് രാഹുല്‍. കൂടാതെ കുട്ടികളുടെ മൂന്ന് വർഷത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി.

ഏഴാം ക്ലാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​. 461 രൂപയായിരുന്നു കുടിശ്ശിക ബില്‍. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ ഈ അച്ഛനും മക്കളും കഴിയുന്നത്​. വീട്ടിൽ​ കതകിന്​ പകരം തുണിയാണ്​ മറയായി​ ഉപയോഗിക്കുന്നത്​. തയ്യൽക്കട ജീവനക്കാരനാണ് ഗൃഹനാഥൻ. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വർഷം മുൻപ് കാണാതായതാണ്. തയ്യൽ കടയിൽ നിന്ന്​ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. ഇതിൽ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട്​ കൊണ്ടുപോകുന്നത്​. ആഹാരത്തിനു ​പോലും ബുദ്ധിമുട്ടിയാണ്​ ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്​.

Tags :
keralanewsPolitics
Advertisement
Next Article