Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി അഞ്ച് വരെ

04:09 PM Nov 11, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 15 ന് തുടങ്ങി 2025 ജനുവരി അഞ്ച് വരെയായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വര്‍ധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങള്‍ വര്‍ധിപ്പിച്ചതെന്ന് വി. ജോയി എം.എല്‍.എ അറിയിച്ചു. തീര്‍ഥാടനത്തിനു മുന്നോടിയായി ശിവഗിരിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

രാജ്യത്തുടനീളമുള്ള തീര്‍ഥാടകര്‍ക്ക് ഇതില്‍ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാന്‍ ഇതു വഴിയൊരുക്കുമെന്നും എം.എല്‍.എ പറഞ്ഞു. പതിവുപോലെ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബര്‍ 30, 31, 2025 ജനുവരി ഒന്ന് ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകള്‍ ഒഴിവാക്കുകയാണ് തീര്‍ഥാടന ദിവസങ്ങള്‍ വര്‍ധിപ്പിച്ചതു കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ആരോഗ്യം, പൊലിസ്, പി.ഡബ്യൂ.ഡി, വൈദ്യുതി അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തീര്‍ഥാടനത്തിനു മുന്നോടിയായി ഓരോ വകുപ്പുകളും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് യോഗത്തില്‍ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ശിവഗിരി ധര്‍മ്മ സംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമി, വി. ജോയി എം.എല്‍.എ, അടൂര്‍ പ്രകാശ് എം.പി, നഗരസഭാ ചെയര്‍മാന്‍ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, കലക്ടര്‍ അനുകുമാരി, അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ടി.കെ. വിനീത്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags :
keralanews
Advertisement
Next Article