മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തി
07:10 PM Mar 14, 2024 IST | Online Desk
Advertisement
തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തി. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്‍റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരുഷന്‍റേതെന്നാണ് പ്രാഥമിക നിഗമനം.
Advertisement
ഇന്ന് രാവിലെ സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് തൊഴിലാളികൾ ജനപ്രതിനിധികളെ അറിയിച്ചു. പിന്നാലെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടാവശിഷ്ടങ്ങളില്‍ തുണിയുടെ അംശവുമുണ്ടായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.